Saturday, March 21, 2009

1970 ഒരു പ്രേമസല്ലാപം

അവന്‍ :
നിനക്കു ഞാനൊരു സ്വപ്നം തരാം
ആരാരും കാണാത്ത സ്വപ്നം തരാം
അവള്‍ :
നിന്നെ ഞാനിന്നലെ സ്വപ്നം കണ്ടു
ആ സ്വപ്നം മതി എനിക്കെന്നുമെന്നും

അവന്‍ :
കളിയാക്കരുതേ നീ എനിക്കൊരു മോഹം !
കടലോരത്താകാശം കണ്ടു മയങ്ങുന്ന
മണ്തരിയായ് ഞാന്‍ മാറിയാലോ ...?
അവള്‍ :
ഒരു തിരമുത്തായ് ഞാന്‍ തെന്നിവീഴും
നിന്നിലെന്നെക്കുമായ് വീണലിയും .

അവന്‍ :
കളിയാക്കരുതേ നീ എനിക്കൊരു മോഹം !
നിന്‍റെ കണ്പീലിയില്‍ വാടിവീഴുന്ന
കണ്ണുനീര്‍ പൂവായ് ഞാന്‍ മാറിയാലോ...?
അവള്‍ :
വാടിയ പൂക്കള്‍ ഞാന്‍ കോര്‍ത്തെടുക്കും
കണ്ണുനീര്‍ പൂത്താലി സ്വയം ചാര്‍ത്തും .

march 1994

3 comments:

  1. എഴുപതുകളുടെ പ്രണയാതുരത അങ്ങനെയായിരുന്നു.പരസ്പരമുള്ള ആത്മാര്‍ത്ഥതയുടെ നിറവ്..

    ReplyDelete
  2. അവന്‍
    അവന്‍ :
    കളിയാക്കരുതേ നീ ഒരു കാര്യം ഓര്‍ക്കുമോ!
    നിന്‍റെ സ്വപ്നമാലയില്‍
    വാടിയ പൂക്കള്‍ ഞാന്‍ കാണുന്നുതെന്തേ..?
    നിറം മങ്ങിയ പൂക്കള്‍ കാണുമ്പോള്‍ എനിക്ക് ബോറഡിക്കുന്നു.
    അവള്‍ :
    സ്വപ്നങ്ങള്‍ക്കുമേല്‍ കണ്ണീര്‍ വീണ്.
    വാടിയതാണത്.

    ReplyDelete
  3. ഇന്ന് സ്വയം പോലും ആത്മാർത്ഥതയുടെ കണികപോലുമില്ലാത്ത പ്രണയങ്ങൾ. നന്നായിരിക്കുന്നു.

    ReplyDelete