Friday, June 5, 2009

അടൂരിനെ അതിശയിപ്പിക്കാന്‍

" അടൂരിനെ അതിശയിപ്പിക്കുന്ന സിനിമ ചെയ്യൂ "എന്നാണ് സാംസ്ക്കാരിക വകുപ്പ് മന്ത്രി ഇക്കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പുതിയ സംവിധായകരോട് പറഞ്ഞതു ." അടൂരിന്റെ ഇപ്പോഴത്തെ സിനിമകള്‍ ഞങ്ങളെ അതിശയിപ്പിക്കുന്നില്ല ,പിന്നെങ്ങനെ അതിനെ അതിശയിപ്പിക്കുന്ന സിനിമ ചെയ്യും ?"-സോഹന്‍ലാല്‍

Thursday, June 4, 2009

അവാര്‍ഡ്‌ പ്രതികരണം -തുടര്‍ച്ച

അവാര്‍ഡുകള്‍ മനുഷ്യനെ വിധേയനും വിനയാന്വിതനും ആക്കുന്നു .അവാര്‍ഡുകള്‍ നിഷേധിക്കപ്പെടുംബോള്‍ ഇച്ഛാശക്തിയും ധൈര്യവും ആത്മവിശ്വാസവും വര്‍ധിക്കുന്നു .
Sohanlal

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ -പ്രതികരണം

ഈ അവാര്‍ഡ്‌ പ്രഖൃപനംഎന്റെ കഴിവുകളില്‍ എനിക്ക് ആത്മവിശ്വാസം കൂട്ടുന്നു.ആദ്യ സിനിമയായ "ഓര്ക്കുക വല്ലപ്പോഴും " ചെയ്യുന്നതിന് മുന്പ് മാധവികുട്ടിയുടെ "നീര്‍മാതളത്തിന്റെ പൂക്കള്‍ "ഉള്‍പ്പടെ നിരവധി ടെലിഫിലിമുകള് ഞാന്‍ സംവിധാനം ചെയ്തിട്ടുണ്ട് .സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചപ്പോള്‍ ടെലിഫിലം പാഠങ്ങള് ബോധപൂര്‍വം ഒഴിവാക്കി സൂക്ഷ്മമായ ഹോംവര്ക്കും കടിനാധ്വനവും ചെയ്തു.രൂപഘടനയിലും അവതരണരീതിയിലും പരീക്ഷണ സാധ്യതകള്‍ ഉപയോഗിച്ചു .പക്ഷെ ,അതൊന്നുമല്ല അവാര്‍ഡു ലഭിക്കാന്‍ ആവശൃമെന്ന സന്ദേശമാണ് ഏറ്റവുമധികം അവാര്‍ഡുകള്‍ നേടിയെടുതതിലൂടെ മലയാളസിനിമയിലെ കല്മതില്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പുതിയ തലമുറയ്ക്ക് നല്കുന്ന സന്ദേസം .

സ്വയംവരം ,കൊടിയേറ്റം ,എലിപ്പത്തായം തുടങ്ങിയ അടൂരിന്റെ ആദ്യകാല ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍ .പക്ഷെ ,"നാല് പെണ്ണുങ്ങളും" അതിന്റെ തുടര്ച്ചയെന്നു അടൂര്‍ തന്നെ വിശേഷിപ്പിക്കുന്ന "ഒരു പെണ്ണും രണ്ടാണും "മലയാള ടി.വി ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാറുള്ള നിലവാരം കുറഞ്ഞ ടെലിഫിലിമുകളുടെ മൂല്യം മാത്രം ഉള്ളവയാണ് .(ഈ മത്സരത്തില്‍ എന്റെ ടെലിഫില്മുകള് റിവേഴ്സ് ടെലിസിനി ചെയ്തു സമര്‍പ്പിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നു .) .

തന്റെ ചിത്രം അംഗീകരിക്കാത്ത ജൂറി മോശമാണെന്നും അംഗീകരിക്കുന്ന ജൂറി ഗംഭീരമെന്നും അവാര്‍ഡ്‌ പ്രഖൃപനതിനു ശേഷമുള്ള ടി.വി അഭിമുഖങ്ങളില്‍ അടൂര്‍ ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു .തന്റെ ചിത്രം അംഗീകരിക്കുംബോള് മാത്രം കേരള ഗവണ്മെന്റും ചലച്ചിത്ര അകാദമിയും ഉന്നത മൂല്യങ്ങളുടെ സംരക്ഷകരാകുന്നുവെന്നും പരോക്ഷമായി അടൂര്‍ പറയുന്നു .മലയാളത്തിന്റെ മാസ്റ്റര്‍ ഫിലിം മേക്കര്‍ പ്രേക്ഷകര്‍ക്ക്‌ നല്കുന്ന സന്ദേശം ഉദാത്തം .

ആസക്തികളുടെ ഈ വന്മതില്‍ ചാടികടക്കാനുള്ള ഊര്‍ജം ആര്ജിക്കാതെ മലയാളത്തില്‍ പുതിയ സംവിധായകര്‍ക്ക് നിലനില്പില്ല .മാസ്റ്റര്‍ ഫിലിം മേക്കര്‍ നല്കുന്ന തെറ്റായ സന്ദേശങ്ങള് അവഗണിച്ച് സിനിമയിലൂടെ ഒരു ഹൈജംബിന് ഒരുങ്ങുകയാണ് ഞാന്‍ .

SOHANLAL ,Film Director