തകിലുകൊട്ടാംപുറത്തമ്മാന മേളം
കടും തുടിത്താളം കനല്‍ കുരുതിയാട്ടം
ദാഹത്തിനൊരു തുടം കള്ള് തായോ
കാമത്തിനൊരു പിടക്കോഴി തായോ .
കുടിലുകത്തുന്നേരം ഇറയത്തിരുന്നു -മുടി
കോതും കിടാത്തീ കരിംകാവിലുല്‍സവം
മുടിതെയ്യമാടി തിമിര്‍ത്തോ കുറത്തി
കുടം കള്ളിടുപ്പത്തെടുത്തോ കുറുമ്പി .
കിടാത്തി പോരാ എന്‍റെ നാഗതലൈവനെ
പൂജിച്ചുണര്‍ത്താന് മലംകാളി വേണം
കങ്കണമിളക്കാതെ അക്കാനി വാറ്റുന്ന
മലയത്തി മരുതേയി അരമണി കിലുക്കണം .
വേളാത്തി വേടത്തി കാണിമലയത്തി
മത്ത്മൂത്താടാം വിയര്ത്തിരവിലാടാം
താഴ്വരയിലുല്സവ കൊടിയേറ്റമല്ലോ
തേന്കുടമുടയ്ക്കാന്‍ ഒരുങ്ങെടി കറുമ്പി .
7th October 1996
ഇതെവിടുന്നു കിട്ടി...? സംഗതി കിട്ക്കന്‍ നാടന്‍ പാട്ടാണല്ലോ...
ReplyDeleteNice one.