അവന്‍ :
നിനക്കു ഞാനൊരു സ്വപ്നം തരാം
ആരാരും കാണാത്ത സ്വപ്നം തരാം
അവള്‍ :
നിന്നെ ഞാനിന്നലെ സ്വപ്നം കണ്ടു
ആ സ്വപ്നം മതി എനിക്കെന്നുമെന്നും
അവന്‍ :
കളിയാക്കരുതേ നീ എനിക്കൊരു മോഹം !
കടലോരത്താകാശം കണ്ടു മയങ്ങുന്ന
മണ്തരിയായ് ഞാന്‍ മാറിയാലോ ...?
അവള്‍ :
ഒരു തിരമുത്തായ് ഞാന്‍ തെന്നിവീഴും
നിന്നിലെന്നെക്കുമായ് വീണലിയും .
അവന്‍ :
കളിയാക്കരുതേ നീ എനിക്കൊരു മോഹം !
നിന്‍റെ കണ്പീലിയില്‍ വാടിവീഴുന്ന
കണ്ണുനീര്‍ പൂവായ് ഞാന്‍ മാറിയാലോ...?
അവള്‍ :
വാടിയ പൂക്കള്‍ ഞാന്‍ കോര്‍ത്തെടുക്കും
കണ്ണുനീര്‍ പൂത്താലി സ്വയം ചാര്‍ത്തും .
march 1994
എഴുപതുകളുടെ പ്രണയാതുരത അങ്ങനെയായിരുന്നു.പരസ്പരമുള്ള ആത്മാര്‍ത്ഥതയുടെ നിറവ്..
ReplyDeleteഅവന്‍
ReplyDeleteഅവന്‍ :
കളിയാക്കരുതേ നീ ഒരു കാര്യം ഓര്‍ക്കുമോ!
നിന്‍റെ സ്വപ്നമാലയില്‍
വാടിയ പൂക്കള്‍ ഞാന്‍ കാണുന്നുതെന്തേ..?
നിറം മങ്ങിയ പൂക്കള്‍ കാണുമ്പോള്‍ എനിക്ക് ബോറഡിക്കുന്നു.
അവള്‍ :
സ്വപ്നങ്ങള്‍ക്കുമേല്‍ കണ്ണീര്‍ വീണ്.
വാടിയതാണത്.
ഇന്ന് സ്വയം പോലും ആത്മാർത്ഥതയുടെ കണികപോലുമില്ലാത്ത പ്രണയങ്ങൾ. നന്നായിരിക്കുന്നു.
ReplyDelete