Monday, July 27, 2009

ഋതു -പാഠഭേദങ്ങളുടെ പാരിതോഷികം

ഋതു-Malayalam Feature Film Directed by Shyamaprasad
തികച്ചും വൈയക്തികമായ ഒരു ആസ്വാദനം .
-Sohanlal

HERE AND NOW-ഓഷോയുടെ ദര്‍ശനവും ഓര്‍മകളില്‍ അഭിരമിച്ച John Keats എന്ന കാല്‍പനിക കവിയും ഒരു മലയാള ചിത്രത്തിന്റെ മുന്‍വിധികളില്ലാത്ത ആസ്വാദനം കുറിക്കുംബോള് എന്റെ മനസിലൂടെ കടന്നുപോകുന്നെന്കില്‍ തീര്ച്ചയായും ആ ചിത്രം എന്റെ ജീവിതത്തെ സ്പര്‍ശിച്ചിരിക്കണം.

അച്ഛന്‍ ,പ്രണയിനി ,കൌമാരം ....ഇങ്ങനെ ഓര്‍മകളുടെ ഘോഷയാത്രയായിരുന്നു ഋതു കണ്ടിരുന്നപ്പോള്‍ മനസ്സില്‍ .
Protogonist-ആയ ശരതും അച്ഛനും ഒത്തുള്ള അവസാന (ആദ്യത്തെയും) കാര്‍ യാത്ര ...അച്ഛന്‍ മകനോട്‌ പറയുന്ന വാക്കുകള്‍ ...എല്ലാം ഞാന്‍ അനുഭവിച്ചവയാണ്.എട്ടു വര്ഷം അച്ഛനോട് സംസാരിക്കാതെ ജീവിക്കുകയും അച്ഛന്റെ മരണത്തിനു മാസങ്ങള്‍ മുന്പ് മാത്രം അദ്ദേഹത്തിന്റെ അരികിലെത്തുകയും ചെയ്ത മകനായിരുന്നു ഞാന്‍ .

"നിനക്ക് പ്രണയത്തെ കുറിച്ചു കവിത എഴുതാനെ അറിയൂ പ്രണയിക്കാന്‍ അറിയില്ല "-എന്ന് പറഞ്ഞ ഒരു കാമുകി എന്റെ ജീവിതത്തിലും വന്നുപോയിട്ടുണ്ട് .

സിനിമയിലെ മനുഷ്യരുടെ ജീവിതവുമായി സ്വന്തം ജീവിതാനുഭവങ്ങള്‍ ചേര്‍ത്തുവായിക്കാന്‍ പ്രേക്ഷകന് സാധിക്കുംബോഴാണ് ഒരു സിനിമ അതിന്റെ യാത്ര പൂര്ത്തിയാക്കുന്നതെന്ന് തോനുന്നു .ഋതു കണ്ടിറങ്ങുന്ന ഇന്നത്തെ യുവാക്കള്‍ക്ക് ഇത്തരം സമാനാനുഭവങ്ങള് ധാരാളം പങ്കുവയ്ക്കാനുണ്ടാവും. അവര്‍ കാത്തിരുന്ന ചിത്രമാണിത് .

No comments:

Post a Comment