Friday, June 5, 2009

അടൂരിനെ അതിശയിപ്പിക്കാന്‍

" അടൂരിനെ അതിശയിപ്പിക്കുന്ന സിനിമ ചെയ്യൂ "എന്നാണ് സാംസ്ക്കാരിക വകുപ്പ് മന്ത്രി ഇക്കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ പുതിയ സംവിധായകരോട് പറഞ്ഞതു ." അടൂരിന്റെ ഇപ്പോഴത്തെ സിനിമകള്‍ ഞങ്ങളെ അതിശയിപ്പിക്കുന്നില്ല ,പിന്നെങ്ങനെ അതിനെ അതിശയിപ്പിക്കുന്ന സിനിമ ചെയ്യും ?"-സോഹന്‍ലാല്‍

7 comments:

  1. ടി.വി ഗോപാലകൃഷ്ണനും.സിനിമാ ചന്ദ്രനും അവാര്‍ഡു വിവാദം കൊഴുക്കട്ടെ!

    ReplyDelete
  2. അങ്ങയുടെ മനസ്സില്‍ ഇത്രയും ആര്ധതയോ
    സന്തോഷം ഉണ്ടോരുപാട്
    നന്മകള്‍ നേരുന്നു
    ആ മനസ്സ് വായിച്ചു ഞാന്‍ ... ഇനിയും എന്താ പറയാ!

    എന്ത് മനോഹരമീ വചനങ്ങള്‍
    സന്തോഷത്തിന്‍ പൂത്തിരിയായി
    വിരിഞ്ഞെന്‍ മനസ്സില്‍ കുളിരായി

    ഈ സൗഹൃദം എന്നും നിലനില്‍ക്കട്ടെ
    എന്ന് പ്രാര്‍ത്ഥിക്കുന്നു ഞാന്‍
    എന്നെയും ഒര്മിക്ക
    പ്രാര്‍ത്ഥനയില്‍ എന്നും
    കുടുംബതിനേന്‍ സ്നേഹാന്വേഷണം
    പറഞ്ഞു തത്കാലം വിട


    വീണ്ടും കേള്‍ക്കാന്‍ മോഹമീ
    വേറിട്ടൊരു സ്വരം

    സസ്നേഹം
    -സമീര്‍ കോയക്കുട്ടി

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. താങ്കള്‍ പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു. നാലു പെണ്ണും രണ്ടാണും ഞാന്‍ കണ്ടതാണ്. ഏതെങ്കിലും സ്കൂള്‍ കുട്ടികള്‍ സീരിയല്‍ ചെയ്താലും അതുപോലെ എടുക്കാന്‍ കഴിയുമെന്നാണ് എന്റെ തോന്നല്‍. മുമ്പു ചെയ്ത അദ്ദേഹത്തിന്റെ നല്ല സിനിമകള്‍ മറന്നുകൊണ്ടല്ല ഞാനിതു പറയുന്നത്. ബറുവ ചെയര്‍മാനായുള്ള കമ്മിറ്റി അവാര്‍ഡ് നല്കിയില്ലെന്നു മാത്രമല്ല, അത് എഡിറ്റ് ചെയ്ത് സിനിമയാക്കേണ്ടിയിരിക്കുന്നു എന്ന കമന്റു പോലും നല്‍കി. അപ്പോള്‍ അദ്ദേഹത്തിനു അറിവില്ലാ എന്നും ഇപ്പോള്‍ ആ സിനിമയെ വാലും തുമ്പും കട്ട് ചെയ്ത് (ഒരു പക്ഷെ ബറുവ പറഞ്ഞത് മനസ്സിലാക്കിയിട്ടാവാം) വീണ്ടും അവതരിപ്പിച്ച് കാസറവള്ളി അവാര്‍ഡ് കൊടുത്തപ്പോള്‍ അദ്ദേഹം വിവരമുള്ളവനായി. കാസറവള്ളിയുടേയും സിനിമകളുടെ നിലവാരം താഴോട്ടു തന്നെയാണ്. അദ്ദേഹത്തിന്റെ “നായ് നെരലു” കണ്ടാലതു മനസ്സിലാവും.
    ഓര്‍ക്കുക വല്ലപ്പോഴും കൊച്ചി മെട്രോ ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നറിഞ്ഞു. തീര്‍ച്ചയായും കാണുന്നതായിരിക്കും. ഭാവുകങ്ങള്‍.
    NB: ഞാന്‍ ജെ.സി.ഡാനിയല്‍ അവാര്‍ഡു ജേതാവ് ശ്രീ. കെ.രവീന്ദ്രന്‍ നായരെ കുറിച്ചെഴുതിയിട്ടുണ്ട്. സൌകര്യം കിട്ടിയാ‍ല്‍ വായിക്കുക.

    ReplyDelete
  6. ക്ഷമിക്കണം. “നാലു പെണ്ണും രണ്ടാണും“ ഞാന്‍ കണ്ടതാണ് എന്നത് ‘നാലു പെണ്ണുങ്ങള്‍” ഞാന്‍ കണ്ടതാണ് എന്നു തിരുത്തി വായിക്കാനപേക്ഷ. അതില്‍ നിന്നുള്ള കട്ട് ആന്റ് പേസ്റ്റ് ആണല്ലോ ഇപ്രാവശ്യം അവാര്‍ഡ് കൊണ്ടുപോയത്. അങ്ങനെ എന്റെ എഴുത്തും കട്ട് ആന്‍റ്റ് പേസ്റ്റ് ആയിപ്പോയി.

    ReplyDelete
  7. Malayalathil engine ezhuthum?

    ReplyDelete