
Thursday, December 24, 2009
Wednesday, December 9, 2009
Monday, November 23, 2009
താലോലം
ഗസല്‍ മഴ ... കിനാമഴ...
മഴയില്‍ നിലാതോണിയില്...
അലയും രാത്രിയില്‍ അറിയുന്നു സഖി
നിന് മടിയില്‍ മുഖം ചേര്‍ത്ത് ഉറങ്ങും സുഖം .
http://www.youtube.com/watch?v=j2DVOoWT0fE
ghazal mazha..../album : THAALOLAM /lyrics : SOHANNLAL /music : VISWAJITH /singer : HARIDAS / producer : WEDE SEBIAN / visualised by EAST WEST MEDIA / distribution : EAST COAST AUDIOS
Wednesday, November 18, 2009
Friday, October 16, 2009
Love in 60 seconds

Film 15, the movie production company of England, headed by Ms. Emma Macy is planning to conduct a short film competition in association with the Indian film maker Mr Sohannlal.The contestants of all ages and nationalities are welcome to participate. The main content of the film must be based on a love story or a romantic situation. The duration of the film should not exceed one minute. The film can be made in any language however if the film is not in English language it requires to have English subtitles. The film also could be a musical or silent. The film entries should require providing in:-· DV, MiniDV or DVD format· Script of the film· Bio data of the director and the producer· List of the artists· List of technicians and crewThe winners of the competition would receive a cash award as well an invitation to various international short film festivals.
All film entries should be received on the following address before the 31st of December 2009.
Wednesday, October 7, 2009
ഓര്‍ക്കുക വല്ലപ്പോഴും
Monday, September 21, 2009
Monday, July 27, 2009
ഋതു -പാഠഭേദങ്ങളുടെ പാരിതോഷികം
തികച്ചും വൈയക്തികമായ ഒരു ആസ്വാദനം .
-Sohanlal
HERE AND NOW-ഓഷോയുടെ ദര്‍ശനവും ഓര്‍മകളില്‍ അഭിരമിച്ച John Keats എന്ന കാല്പനിക കവിയും ഒരു മലയാള ചിത്രത്തിന്റെ മുന്‍വിധികളില്ലാത്ത ആസ്വാദനം കുറിക്കുംബോള് എന്റെ മനസിലൂടെ കടന്നുപോകുന്നെന്കില് തീര്‍ച്ചയായും ആ ചിത്രം എന്റെ ജീവിതത്തെ സ്പര്‍ശിച്ചിരിക്കണം.
അച്ഛന് ,പ്രണയിനി ,കൌമാരം ....ഇങ്ങനെ ഓര്‍മകളുടെ ഘോഷയാത്രയായിരുന്നു ഋതു കണ്ടിരുന്നപ്പോള്‍ മനസ്സില്‍ .
Protogonist-ആയ ശരതും അച്ഛനും ഒത്തുള്ള അവസാന (ആദ്യത്തെയും) കാര്‍ യാത്ര ...അച്ഛന് മകനോട് പറയുന്ന വാക്കുകള്‍ ...എല്ലാം ഞാന്‍ അനുഭവിച്ചവയാണ്.എട്ടു വര്‍ഷം അച്ഛനോട് സംസാരിക്കാതെ ജീവിക്കുകയും അച്ഛന്റെ മരണത്തിനു മാസങ്ങള്‍ മുന്‍പ് മാത്രം അദ്ദേഹത്തിന്റെ അരികിലെത്തുകയും ചെയ്ത മകനായിരുന്നു ഞാന്‍ .
"നിനക്ക് പ്രണയത്തെ കുറിച്ചു കവിത എഴുതാനെ അറിയൂ പ്രണയിക്കാന്‍ അറിയില്ല "-എന്ന് പറഞ്ഞ ഒരു കാമുകി എന്റെ ജീവിതത്തിലും വന്നുപോയിട്ടുണ്ട് .
സിനിമയിലെ മനുഷ്യരുടെ ജീവിതവുമായി സ്വന്തം ജീവിതാനുഭവങ്ങള്‍ ചേര്‍ത്തുവായിക്കാന്‍ പ്രേക്ഷകന് സാധിക്കുംബോഴാണ് ഒരു സിനിമ അതിന്റെ യാത്ര പൂര്‍ത്തിയാക്കുന്നതെന്ന് തോനുന്നു .ഋതു കണ്ടിറങ്ങുന്ന ഇന്നത്തെ യുവാക്കള്‍ക്ക് ഇത്തരം സമാനാനുഭവങ്ങള് ധാരാളം പങ്കുവയ്ക്കാനുണ്ടാവും. അവര്‍ കാത്തിരുന്ന ചിത്രമാണിത് .
Friday, June 5, 2009
അടൂരിനെ അതിശയിപ്പിക്കാന്‍
Thursday, June 4, 2009
അവാര്‍ഡ് പ്രതികരണം -തുടര്‍ച്ച
Sohanlal
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് -പ്രതികരണം
ഈ അവാര്‍ഡ് പ്രഖൃപനംഎന്റെ കഴിവുകളില്‍ എനിക്ക് ആത്മവിശ്വാസം കൂട്ടുന്നു.ആദ്യ സിനിമയായ "ഓര്‍ക്കുക വല്ലപ്പോഴും " ചെയ്യുന്നതിന് മുന്‍പ് മാധവികുട്ടിയുടെ "നീര്‍മാതളത്തിന്റെ പൂക്കള്‍ "ഉള്‍പ്പടെ നിരവധി ടെലിഫിലിമുകള്‍ ഞാന്‍ സംവിധാനം ചെയ്തിട്ടുണ്ട് .സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചപ്പോള്‍ ടെലിഫിലം പാഠങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കി സൂക്ഷ്മമായ ഹോംവര്‍ക്കും കടിനാധ്വനവും ചെയ്തു.രൂപഘടനയിലും അവതരണരീതിയിലും പരീക്ഷണ സാധ്യതകള്‍ ഉപയോഗിച്ചു .പക്ഷെ ,അതൊന്നുമല്ല അവാര്‍ഡു ലഭിക്കാന്‍ ആവശൃമെന്ന സന്ദേശമാണ് ഏറ്റവുമധികം അവാര്‍ഡുകള്‍ നേടിയെടുതതിലൂടെ മലയാളസിനിമയിലെ കല്മതില് ശ്രീ അടൂര്‍ ഗോപാലകൃഷ്ണന് പുതിയ തലമുറയ്ക്ക് നല്കുന്ന സന്ദേസം .
സ്വയംവരം ,കൊടിയേറ്റം ,എലിപ്പത്തായം തുടങ്ങിയ അടൂരിന്റെ ആദ്യകാല ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍ .പക്ഷെ ,"നാല് പെണ്ണുങ്ങളും" അതിന്റെ തുടര്ച്ചയെന്നു അടൂര്‍ തന്നെ വിശേഷിപ്പിക്കുന്ന "ഒരു പെണ്ണും രണ്ടാണും "മലയാള ടി.വി ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാറുള്ള നിലവാരം കുറഞ്ഞ ടെലിഫിലിമുകളുടെ മൂല്യം മാത്രം ഉള്ളവയാണ് .(ഈ മത്സരത്തില്‍ എന്റെ ടെലിഫില്മുകള് റിവേഴ്സ് ടെലിസിനി ചെയ്തു സമര്‍പ്പിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നു .) .
തന്റെ ചിത്രം അംഗീകരിക്കാത്ത ജൂറി മോശമാണെന്നും അംഗീകരിക്കുന്ന ജൂറി ഗംഭീരമെന്നും അവാര്‍ഡ് പ്രഖൃപനതിനു ശേഷമുള്ള ടി.വി അഭിമുഖങ്ങളില്‍ അടൂര്‍ ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു .തന്റെ ചിത്രം അംഗീകരിക്കുംബോള് മാത്രം കേരള ഗവണ്മെന്റും ചലച്ചിത്ര അകാദമിയും ഉന്നത മൂല്യങ്ങളുടെ സംരക്ഷകരാകുന്നുവെന്നും പരോക്ഷമായി അടൂര്‍ പറയുന്നു .മലയാളത്തിന്റെ മാസ്റ്റര്‍ ഫിലിം മേക്കര്‍ പ്രേക്ഷകര്‍ക്ക് നല്കുന്ന സന്ദേശം ഉദാത്തം .
ആസക്തികളുടെ ഈ വന്മതില് ചാടികടക്കാനുള്ള ഊര്‍ജം ആര്‍ജിക്കാതെ മലയാളത്തില്‍ പുതിയ സംവിധായകര്‍ക്ക് നിലനില്പില്ല .മാസ്റ്റര്‍ ഫിലിം മേക്കര്‍ നല്കുന്ന തെറ്റായ സന്ദേശങ്ങള്‍ അവഗണിച്ച് സിനിമയിലൂടെ ഒരു ഹൈജംബിന് ഒരുങ്ങുകയാണ് ഞാന്‍ .
SOHANLAL ,Film Director
Saturday, April 25, 2009
സോഹന്‍ലാല്‍
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം ,വെബ്ഡിസൈനിംഗില്‍ പി.ജി ഡിപ്ലോമ .
ടി.വി പ്രോഗ്രാം നിര്‍മാണത്തില്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയം .
ഇന്ത്യവിഷന് ,മിഡില്‍ ഈസ്റ്റ് ടെലിവിഷന്‍ ,ജീവന് ടി.വി,അമൃത ടി.വി എന്നീ ചാനലുകളില്‍ ഉദ്യോഗസ്ഥനായിരുന്നു .മാധവിക്കുട്ടിയുടെ കഥ ആസ്പദമാക്കി സംവിധാനം ചെയ്ത "നീര്‍മാതളത്തിന്റെ പൂക്കള്‍ "എന്ന ടെലിഫിലിം അഞ്ചു സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹമായി.സോഹന്‍ലാല്‍ എഴുതി സംവിധാനം ചെയ്ത "ഓര്‍ക്കുക വല്ലപ്പോഴും " എന്ന ചലച്ചിത്രം 2009 ജനുവരി മാസം കേരളത്തിലെ തീയറ്ററുകളിലെത്തി .
വിലാസം :GNA177,Gandhinagar ,Vazhuthacadu ,TVM-14,Kerala,India
mobile : +919847055525
e-mail : festival@sohanlal.com
website : www.sohanlal.com
Tuesday, April 21, 2009
Wednesday, April 15, 2009
ലക്ഷ്യം
രാകി മിനുക്കി നേര്പിച്ചിടേണം
മിടിക്കുന്ന നെഞ്ഞത്തിലാഴ്ത്തിടേണം
ചുവപ്പിച്ചു കല്ലില്‍ തറച്ചിടേണം .
17th April 1992
ഡിസംബര്‍
അക്കങ്ങളില്ലാത്ത
ഒരു കലണ്ടറായിരുന്നു
ആദ്യ പാഠം : യാത്രാമൊഴി .
22nd August 1994
ആദ്യരാത്രി
ഞാന്‍ മുളക് തിന്നുകയായിരുന്നു
പെട്ടെന്ന് നിന്നെയോര്‍ത്തു
നീയില്ലാത്ത രാത്രി
എനിക്ക് ആദ്യരാത്രിയായിരുന്നു .
22nd August 1994
മുണ്ഡനം
തലനാരിഴ കരിഞ്ഞ മണം
കൊച്ചുതൊമ്മനെ തട്ടിയുണര്‍ത്തി
ഉറക്കം മുറിഞ്ഞ അസ്വസ്ഥത
തൊമ്മന് തല ചൊറിഞ്ഞു
നഖങ്ങള്‍ പൊള്ളുന്നു
അവന് കമിഴ്ന്നു കിടന്നു
ഒരു സ്വപ്നം കണ്ടെങ്കില്‍ ...
ഗുഡ് മോര്‍ണിംഗ് .
അയ്യോ ! ഇതെങ്ങനെ സംഭവിച്ചു ?
ഞാനറിയാതെ എന്റെ ശിരസ്സ്
മുണ്ഡനം ചെയ്തതാരാണ് ?
ഷേവിംഗ് സെറ്റ് വാങ്ങിയപ്പോള്‍
സൌജന്യമായി കിട്ടിയതാണ്
ഈ ലൈറ്റര്‍
ഞാന്‍ വില്സിനു തീ കൊളുത്തി
ഇന്നത്തെ ചിന്താവിഷയത്തിനായി
ശിരസില്‍ തടവി
അയ്യയ്യോ !ഇതെങ്ങനെ സംഭവിച്ചു ?
ഇനി ഞാന്‍ എങ്ങനെ ചിന്തിക്കും?
ഷവര്‍ തുറന്നപ്പോള്‍
പുരുഷമോചനം സിന്ദാബാദ്
എന്നാലും ഇതെങ്ങനെ സംഭവിച്ചു?
ഒന്നും സംഭവിച്ചിട്ടില്ലെന്നും
എല്ലാം തോന്നലാണെന്നും
ഇന്നെലെയും ഇങ്ങനെയായിരുന്നെന്നും
തൊമ്മന് സ്വയം വിശ്വസിപ്പിച്ചു ,ആഹ്ലാദിച്ചു .
"മൊട്ടത്തലയന്‍ ...കൊച്ചുതൊമ്മന്‍....
ലാലലാ... "
സോറി ഗേള്‍സ് !!
"നോക്കെടി ത്രേസ്സിയെ
നിന്റെ തൊമ്മന് തൊപ്പിക്കാരന് "
കൊച്ചു തൊമ്മന് തൊപ്പിയൂരി
ത്രേസ്യകൊച്ചു മുഖം ചുളിച്ചു .
"എന്റെ ഈശോ...എന്റെ തൊമ്മന്
മൊട്ടത്തലയനായെ..."
പെണ്ണുങ്ങള് കരഞ്ഞു,ചിരിച്ചു .
കൊച്ചുതൊമ്മന്‍ തലതിരിച്ചു
എന്നാലും ഇതെങ്ങനെ സംഭവിച്ചു ?
21st September 1996
താണ്ഡവം
മോങ്കാരാമൃതവാണികള്‍ രാത്രികള്‍
നക്രബാഷ്പം പൊഴിക്കും ത്രിസന്ധ്യ-
തന്നുഷ്ണചക്രം തിരിക്കുന്ന മാത്രയില്‍ .
രാത്രി ; അജ്ഞാതനാം ശത്രുവിന് ശസ്ത്രം
ചുമന്നെത്തും മനോധര്‍മസ്യന്ദനം
കാലത്രയമൊത്തു ചേര്ന്നേകതാളമാം
താണ്ഡവം ;തുടരുമന്തരാകാശമണ്ഡപം .
പ്രംശുരൂപം ധരിച്ചങ്കാരവേഗത്തി -
ലൊഴുകുന്ന മോഹാന്ധചിത്തമാം രാത്രിയെ
നീളെ നക്ഷത്രജായകമണിഞ്ഞൊരീ-
നാഗഫണത്താലി ചാര്‍ത്തും വിനേത്രിയെ
കണ്ടിരിക്കും കിനാവിനുള്‍കണ്ണിലും
പ്രാകുന്നു പരിഭവം രുദ്രാക്ഷമുത്തശ്ശി :
"രാത്രിയില്‍ യാത്രയരുതെരിയുന്ന സം-
ഭ്രമവസനം ധരിക്കണം ,കത്തിയില്‍
ചുണ്ണാമ്ബുമായേ നടക്കണം ,പാലയില്‍ -
മന്വന്തരം ബന്ധുരോന്മാദമായിടാം ."
രാത്രിയില്‍ ക്രൂരമറിവിന്‍ പൊക്കിള്‍ക്കൊടി
ചുരത്തിടാം മദ്യം മുലക്കുടന്നയില്‍
ചോരിവായാല്‍ തപ്പി മുലകുടിച്ചിടാം ,
ഉഷ്ണത്തിന് മൃതപിണ്ഡങ്ങളോര്മ്മകള്‍ .
ഓര്‍മ്മകള്‍ ; കാര്മുകില്‍ക്കാരാഗാരം
തകര്‍ത്തെത്തും നീര്മണികൂട്ടങ്ങള്‍
വന്ധ്യയാമരണിയില്‍ നിന്നായിരം നാവുള്ളൊ -
രുഷസ്സിന് ഭാവസ്പന്ദം ; ചുഴറ്റുന്നൂ കിഴ -
ക്കാസുരവാളുകള് കൊഴുത്തു ചുവന്നുള്ള
പൈക്കളെ അറുക്കുവാന്‍ .
ധ്യനദ്യോവിലിടനെഞ്ഞുയിര്നാളങ്ങളഞ്ജും -
പൊലിഞ്ഞജ്ഞാതശത്രുവിന് സ്യന്ദനം
മടക്കയാത്രയ്ക്കുമുന്പെടുക്കുന്നു ; ദുരിത -
ഭാണ്ഡമാം ചിത്തത്തിനുഗ്രപ്രതിഷ്ഠയാമോര്മ്മകള് .
ക്രൂരദുര്‍മൃതിഭീതിയാര്‍ത്തണഞ്ഞെത്തുന്നു-
പുലര്‍കാറ്റിനാജ്ഞാലസ്യം ഉയിരായുണര്‍ത്തുന്നു .
27th May 1995
ഏകാന്തം
വിരലുകള്‍ക്കിടയില്‍ അതേ കരിക്കട്ട
ഭ്രാന്താലയത്തില്‍
കറുത്ത ചുവരുകള്‍ തിരക്കുന്നു .
22nd March 1992
കടല്‍ മുറ്റത്തെ രാത്രികള്‍
ഒന്നായലിഞ്ഞു പിന്നെയും കടലുമാകാശവും .
അയഞ്ഞ മടിശീലയില്‍
ഉതിര്‍ന്ന ശീതേന്ദു തിരയുന്നു
പിണരിന്റെ കൈകളാല്‍
ക്ഷണികസൂര്യന്‍ .
മിന്നാമിനുങ്ങിന്റെ നിരപോലെ തിരകള്‍
പാറുന്ന കൂന്തലിന് തുന്നത്തിലാടുന്നു .
കടലിനും കുടിലിനും നടുവില്‍
ഒരു നീണ്ട പുകക്കുഴല്‍
കുടിലിന്റെ ചുണ്ടുകള്‍
ആളിയണഞ്ഞ തീക്കട്ട തേടുന്നു
ചാരം പോലെ
ചിതറുന്നു തിരകള്‍ .
നാണവും നക്ഷത്രനാവും കരിഞ്ഞ രാത്രി
പനിപ്പേ പിടിച്ചു ഞാന്‍ ചിരിക്കുന്നു .
ചാളത്തടി തുപ്പലിലാടുന്നു
കണ്ണുനീര് കുത്തിയ കവിള്‍പുണ്ണ്
എനിക്ക് പ്രണയാര്ബുദമെന്നു
നിലവിളിക്കുന്നു ചങ്ങാതി .
കൊളിളക്കുന്നു കാറ്റു
മണ്ണിലും മനസിലും ശവമന്‍്ജം
രാത്രിയും പ്രണയവും യാത്രയാകുന്നു .
കാത്തിരുന്നവളെ കാത്തിരുന്നു
കടലോരകവിളില്‍
നുണക്കുഴികുത്തി കാത്തിരുന്നു
കൈത്തിരി കുഴഞ്ഞു വീഴുന്നു
കിനാവല്ലി കത്തുന്നു .
മറന്നുപോയ പ്രണയം തേടി
നക്ഷത്രങ്ങള്‍
ഭൂമിയില്‍ പെയ്തിറങ്ങുന്നു .
17th March 1992
Friday, April 10, 2009
തടസ്സം
ചന്ദ്രനെന്ന പേരു പലര്‍ക്കും ഉണ്ട് .
തൊട്ടുകളിക്കുന്ന നാട്യത്തോടെയാണ്
ഞാനവനെ പിടിച്ചത്
വല്ലാത്ത വികൃതിയാ
ഞാനുണ്ടോ വിടുന്നു
ഉയര്‍ത്തിയ കൈപ്പത്തികള്‍ക്കിടയില്‍
പിടയ്ക്കുന്ന ചന്ദ്രനുമായി ഞാന്‍ തിരിച്ചു വന്നു .
ഗതികേട് നോക്കണേ
ഭൂമിക്കെന്റെ തലയുടെ വലിപ്പമേയുള്ളു
എനിക്ക് പാവം തോന്നി
ഞാന്‍ തുടകള്‍ക്കിടയില്‍ ഭൂമിയെ അമര്‍ത്തി .
പതിവ്രത
പിടയ്ക്കുന്നില്ല
സുഖിക്കുന്നുണ്ടാവും
പക്ഷെ ,എനിക്കിനി പറക്കാനേ കഴിയൂ.
22nd SEPTEMBER 1994
Sunday, March 29, 2009
കൊടിയേറ്റം
കടും തുടിത്താളം കനല് കുരുതിയാട്ടം
ദാഹത്തിനൊരു തുടം കള്ള് തായോ
കാമത്തിനൊരു പിടക്കോഴി തായോ .
കുടിലുകത്തുന്നേരം ഇറയത്തിരുന്നു -മുടി
കോതും കിടാത്തീ കരിംകാവിലുല്സവം
മുടിതെയ്യമാടി തിമിര്ത്തോ കുറത്തി
കുടം കള്ളിടുപ്പത്തെടുത്തോ കുറുമ്പി .
കിടാത്തി പോരാ എന്റെ നാഗതലൈവനെ
പൂജിച്ചുണര്ത്താന് മലംകാളി വേണം
കങ്കണമിളക്കാതെ അക്കാനി വാറ്റുന്ന
മലയത്തി മരുതേയി അരമണി കിലുക്കണം .
വേളാത്തി വേടത്തി കാണിമലയത്തി
മത്ത്മൂത്താടാം വിയര്ത്തിരവിലാടാം
താഴ്വരയിലുല്സവ കൊടിയേറ്റമല്ലോ
തേന്കുടമുടയ്ക്കാന് ഒരുങ്ങെടി കറുമ്പി .
7th October 1996
Saturday, March 21, 2009
1970 ഒരു പ്രേമസല്ലാപം
നിനക്കു ഞാനൊരു സ്വപ്നം തരാം
ആരാരും കാണാത്ത സ്വപ്നം തരാം
അവള് :
നിന്നെ ഞാനിന്നലെ സ്വപ്നം കണ്ടു
ആ സ്വപ്നം മതി എനിക്കെന്നുമെന്നും
അവന് :
കളിയാക്കരുതേ നീ എനിക്കൊരു മോഹം !
കടലോരത്താകാശം കണ്ടു മയങ്ങുന്ന
മണ്തരിയായ് ഞാന്‍ മാറിയാലോ ...?
അവള് :
ഒരു തിരമുത്തായ് ഞാന്‍ തെന്നിവീഴും
നിന്നിലെന്നെക്കുമായ് വീണലിയും .
അവന് :
കളിയാക്കരുതേ നീ എനിക്കൊരു മോഹം !
നിന്റെ കണ്പീലിയില് വാടിവീഴുന്ന
കണ്ണുനീര് പൂവായ് ഞാന്‍ മാറിയാലോ...?
അവള് :
വാടിയ പൂക്കള്‍ ഞാന്‍ കോര്‍ത്തെടുക്കും
കണ്ണുനീര് പൂത്താലി സ്വയം ചാര്‍ത്തും .
march 1994
Friday, March 20, 2009
സുഖം നഖസ്പര്‍ശം
നിന് നഖസ്പര്‍ശം
കവിത കൊറുംബോള്
സുഖം
കണ്തടങ്ങളില്
രക്തം പൊടിക്കുന്നു .
വൃണമെന് ധമനിയില്‍
നിന് ലവണ മാംസം
കരിഞ്ഞടരും കറ .
"________ദക്ഷിണ
ഛര്ദ്ദിക്കരുതു."
ദ്രവിത രസനയില്‍
നിന് നഖ ശിക്ഷണം
രക്തം മണത്തെന്നെ
രുചിച്ചു തീര്‍ക്കുന്നു
ഞാന്‍ നിനക്കിന്നലെ
തന്ന രാഗത്തിലെന്
മരണഗീതം കുറിക്കുന്നു
ഞാന്‍ നിനക്കമൃതാകുന്നു .
കൊന്നും പരസ്പരം
ജീവന് പകുത്തും
ഓര്‍മ്മകള്‍ നേടുന്ന
ജീവിതാവര്‍ത്തനം
നിന് നഖം മാത്രം
ചലിക്കുന്ന സത്രം .
ജീവിതം
നഖ ലെന്സിനിന്നു
പരീക്ഷണ സാധനം .
കരഞ്ഞതെങ്ങിനെ ?
ഓര്‍ക്കുവാന്‍ മാത്രം
മയക്കമെങ്ങിനെ
പഠിക്കുവാന്‍ മാത്രം
സത്ര നേത്രത്തില്‍
വെള്ളെഴുത്താം നമ്മെ നാം
ചുരണ്ടിയെടുക്കണം .
ഭയക്കുന്നതെന്തിനു ?
നിന് നഖ ദംശനം
സുഖമാണെനിക്ക്
രക്തം മണത്തെന്നെ
രുചിച്ചു തീരുംബോള്‍
സുഖമോ നിനക്കു ?
january 21.1995
Monday, March 16, 2009
മറക്കില്ലൊരിക്കലും
കടവത്ത് നീ വന്നിറങ്ങുന്ന തോണിയില്‍
എനിക്കിന്ന് പോകണം .
പോകുന്ന നേരം തുടയ്ക്കണം കണ്ണുനീര്
പറയണം : "പ്രിയേ...മറക്കില്ലൊരിക്കലും ."
കനല് കോരുമുയിരിന്‍ തഴക്കം പിഴയ്ക്കവേ
'വേണ്ട നീ ' എന്ന് ഞാന്‍ പിന്നെയും പാടുന്നു
പാടുന്ന വരികളില്‍ നീയില്ല നീവരും തോണി -
ഞാനോര്‍ക്കുന്നെനിക്കിന്നു പോകണം .
കൊല്ലാതെ രക്തം കറന്ന കുരുതിത്തളം
പ്രേതങ്ങളിണചേരുമിവിടം വെറുത്തു ഞാന്‍
പോകേണ്ടതെവിടെയെന്നറിയില്ലയെങ്കിലും
കാത്തിരിക്കാനോരാള്‍കടവത്തിറങ്ങണം .
പിരിയുന്ന നേരം പരസ്പരം നോക്കണം
"മറക്കില്ലൊരിക്കലും "വാക്കുകള്‍ പതറണം
"ഒറ്റയ്ക്കിരിക്കുവാനാവതില്ലെന്നെയും
കൊണ്ടു പോ" എന്നെന്നെ നോക്കി നീ കേഴണം
നിന്നെ ഞാന്‍ മാറോടു ചേര്‍ക്കണം തഴുകണം :
"മഴ തോര്‍ന്ന പുഴയാണ് തോണിയോ ചെറുതാണ് ."
17th November 1994
എന്റെ കല്ലറയിലെ പൂജാബിംബം
ഉണര്‍ന്നിരിക്കണമെന്നും
വിളക്കണയരുതെന്നും
നിന്നോട് പറയുമ്പോഴെല്ലാം
അവന് വരുകയില്ലെന്നും
വന്നാല്‍ വിരുന്നില്ലെന്നും
നീ പറയുന്നു : ചുംബിക്കുക.
നമ്മുടെ ചുംബനം
ഒഴിഞ്ഞ കല്ലറ പോലെ .
വെള്ള നിലയങ്കി ധരിച്ച
ഒരു കാവല്ക്കാരന്
നമ്മുടെ ചുണ്ടുകളിലുണ്ട് .
കാവല്ക്കാരന്
സുഗന്ധം പൂശുംബോള്‍
സ്തനങ്ങള്ക്കിടയില്
മുന്തിരി വള്ളി പോലെ
കല്ലറകള്‍ മൂടപ്പെടുന്നു .
തകര്‍ന്ന തൊഴുത്തില്‍
മരിച്ച മച്ചിപശുവിനോപ്പം
അടക്കപ്പെട്ടവന്‍
അധരമുനകളാല്‍
കൊര്‍ക്കപ്പെട്ടവന്‍
ചുംബനത്തിന്‍്റ
ജലമുനംബില്‍ നിന്നും
താഴ്വരയിലേക്കു ചാടുന്നു .
നിരത്തിലെ ചായ്പുകളില്‍
ഈന്തപ്പന കുരുത്തോലകള്‍
കടമെടുത്ത കഴുതപ്പുറത്ത്
ഒരു സ്വര്‍ണ വിഗ്രഹം
ഒരു രാജ്യത്തിന്റെ നഗ്നത
വിഗ്രഹത്തിനു കുപ്പായം
കുപ്പായത്തിനുള്ളില്‍
ഞാനും മച്ചിപശുവും .
"വിളക്കണയുംബോള്‍
എന്നെ ഉണര്‍ത്തുക
വിരുന്നോഴിയുംബോള്‍
എനിക്ക് മടങ്ങിപ്പോണം ."
സുഷിരം നിറഞ്ഞ
മുന്തിരിയില പോലെ
വിഗ്രഹം ചിരിച്ചു :
"കാമുകിയുടെ ചുണ്ട്
ഒരു ചൂണ്ടയാണ്
കാമുകന് അതിലെ ഞണ്ടും ."
August 1995
Sunday, March 15, 2009
പ്രണയം
ഓരോ പൂവിനകത്തും പരവശയായ
ഓരോ കാമിനിയുണ്ട്
ചുണ്ടിനാല്‍ കൊരുക്കപ്പെടുംബോള്
അവളുടെ സീല്‍ക്കാരം
ശലഭങ്ങള്‍ നുകരുന്നു .
March-1994
Wednesday, March 11, 2009
ആകാശവും എന്റെ മനസ്സും
വെറുമൊരു മണ്‍തരിയായി
ഞാന്‍ കടല്‍ത്തീരത്ത് കിടന്നു
എന്റെ ഇണക്കിളി
പറന്നകലും മുന്‍പ്
എനിക്ക് സമ്മാനിച്ചതാണ് ഈ ആകാശം
ഇനി ഇവിടെ നക്ഷത്രങ്ങള്‍ വേണ്ട
എനിക്ക് പുതയ്ക്കാന്‍ ഈ പൊന്‍തൂവല്‍ മതി .
December 1992
Monday, March 9, 2009
കണ്ണുനീര് പക്ഷികള്‍
മരണത്തിന് നിഴല്‍ പോടിലെന്തിനോ
കൂടൊരുക്കുന്നു കണ്ണുനീര് പക്ഷികള്‍ .
പഴയ മുറ്റത്തെ മഴമുല്ല പൂത്തനാള്‍
മഴയിലയിലാകാശമൊഴികള്‍ തിരഞ്ഞതും
തുംബിതുള്ളും പുഴക്കാറ്റിന്‍ ചിലംബണി-
ഞ്ഞുത്സവക്കാവിലിരവായണഞ്ഞതും
പരസ്പരം കണ്ടതും
കാണാത്ത പൊന്നിന് കിനാവായലഞ്ഞതും
ഓര്‍ക്കുന്നു പക്ഷികള്‍ കണ്ണുനീര് പക്ഷികള്‍ .
കരയരുത് തോഴീ
അകക്കാവിലോര്മകള്‍ ചുഴലി കുത്തുമ്പോഴും
തളിരിലകള്‍ കാറ്റത്തടര്‍ന്നു വീഴുമ്പോഴും
കൊക്കുരുമ്മാതെ കണ്ണുകളടഞ്ഞുപോകുമ്പോഴും
കരയരുത് തോഴീ
ചിറകു ഞാനേകാം
(മരണമഴ നനയുന്ന ദേഹം വിതുമ്പവേ
ആണ്‍പക്ഷി കുടയുന്നു സാന്ത്വനചിറകുകള്‍)
"കരയരുത് തോഴീ
ചിറകു ഞാനെകാം
പറന്നകലെ മായുക
പ്രാണന്റെ വേനല്‍ ചിരാതുകളണയ്ക്കുക
കണ്ണുകള്‍ മറയാതെ കാണാം പരസ്പരം".
"വേണ്ടെനിക്കുനിന്‍ സാന്ത്വനച്ചിറകുകള്‍"
പെണ്‍പക്ഷി ചൊല്ലുന്നു:
"ചേര്‍ന്നിരിക്കരുത് നാം
ഇലഞരമ്പുകള്‍ മെടഞ്ഞു നീ കൂടൊരുക്കരുത്
കൊതി തീര്‍ന്നെനിക്ക് നിന് വിറയാര്‍ന്ന ചുംബനം" .
തമോമയം കാനനം
ഒരു മരം കത്തുന്നു
മിന്നുന്നു തീനിറം പ്രാണവേഗങ്ങളില്‍
മഴപെയ്തിറങ്ങുന്നു തിന്നുന്നു തീനിറം
തുള്ളുന്നു കോമരം വൃക്ഷത്തലപ്പുകള്‍
ഇണചേര്‍ന്നു കൊത്താനടുക്കുന്നു നിഴലുകള്‍
കടകരിഞ്ഞകലെയൊരു തേന്മരം വീഴുന്നു
കാറ്റിന് മുടിതെയ്യമാടും തിരക്കൊമ്പില്‍
ഉയിരുണങ്ങാത്ത ചിറകുകള് പിടയുന്നു
പിന്നെയും
കൊക്കുരുമ്മുന്നു കണ്ണുനീര് പക്ഷികള്‍
പരസ്പരം തിന്നുന്നു കണ്ണുനീര് പക്ഷികള്‍ .
പ്രണയം;ദൂരെയാണൊരു കൂടാണ്
ഇടിത്തീ പടര്‍ന്ന തേന്മാവിലാണ്.
ഓഗസ്റ്റ് 1994
Sunday, March 8, 2009
അരങ്ങ്
നീറും ഉഷ്ണകിടക്കയില്‍
നഗരവേഗങ്ങളില്‍ ,ഏറെ
നാളിന്റെ രാസപകര്‍ച്ച നാം
പുകമറയ്ക്കുള്ളില്‍ എന്നും
മറക്കുന്ന ശിഥിലഭാവം .
രാവില്‍ കൃശാണുവിന്‍
നാദസ്വരങ്ങളില്‍
കാല്‍കുഴഞ്ഞാടും, മഴ-
വള്ളിയാകുന്നു ജീവിതം .
പടരും നിറങ്ങളായ്
ചമയങ്ങള്‍ അഴിയവേ
മനസിന്‍്റ ഛായകള്‍
മഴവില്ലുണര്‍ത്തവേ
ചിമിഴിനുള്‍ മുത്തായ്
ഉറങ്ങാന്‍ കൊതിക്കവേ
മഴവള്ളി തൂങ്ങി നാം
കീഴ്പോട്ടിറങ്ങണം .
കണ്ണുനീര്‍പുഴകളില്‍
തുളവീണ വഞ്ചിയില്‍
യാത്രയാക്കരുതിനി
സ്വപ്നങ്ങള്‍ സത്രം .
വൈകുവാന്‍ സമയമില്ലിരവിന്‍ കരങ്ങളില്‍
ജീവന്‍്റ അരസസ്പര്ശങ്ങളില്‍
വിരലില്‍ ,വൃണങ്ങളില്‍
ഓര്‍മ്മകള്‍ താളമാകുന്നു .
പകലിന്റെ
അലസയാമങ്ങളില്‍
വാക്കിന്റെ തൂക്കുപാലങ്ങളില്‍
വെറ്റ ചോദിക്കുന്ന
വേദമേത്?
രക്തം കുടിക്കുന്ന
പ്രതിമയേത്?
ചിതലാര്‍ന്ന തൊട്ടിലില്‍
അമ്മിഞ്ഞയാല്‍ ചീര്‍ത്ത
നാവിന് വരമ്പില്‍,
ചകരിട്ട തൊടികളില്‍,
റാട്ടിന് സ്വനങ്ങളില്‍
നിലവിളി ഒളിപ്പിച്ചതേതു കുഞ്ഞ്?
വെളിച്ചം വഴുക്കുന്ന
ചിന്തയുടെ കണ്ണുകള്‍ .
സമയ തീരങ്ങളില്‍
മരണ തീര്‍ത്ഥാടക വേഷം
ആടിതളര്‍ന്ന് അലിവുഴിഞ്ഞ്
അകലുന്നു മൌനകാലം .
ഏറെ നാം കണ്ടു പോയ്
വഴിവിളക്കില്‍ നീണ്ട
പ്രാണന്‍്റ നിഴലിനായ്
കാഴ്ച്ചയുടെ കാലുകളറുക്കുക.
ഉണരുവാന്‍ നേരമായ്
മരണ തിരശീലയ്ക്ക് പിന്നില്‍
ഇനിയിമൊരു നാടകം
ഒരുക്കുവാന്‍ നേരമായ് .
ഒക്ടോബര്‍ 1992
Saturday, March 7, 2009
വന്നവഴി
കനല്‍കോരി വിതറുന്നു വന്ന വഴി നിറയെ ഞാന്‍ .
കനവടുപ്പുകള് അണഞ്ഞിരിക്കുന്നു
പുകയിലോര്മകള് കറുത്തിരിക്കുന്നു
കാഴ്ചയില്‍ നിന്നിറുത്തെടുക്കവേ
പ്രണയവിത്തുകള്‍ കരിഞ്ഞിരിക്കുന്നു.
ഇത്രനാള്‍ വിയര്ത്തുഴവെടുത്തൊരാ
ജീവിതച്ചേറുണങ്ങുന്നു
ഇത്രനാള്‍ രക്തം തുളുംബാത്ത ചിന്തതന്‍
വേനല്‍ വരമ്പുകള്‍ പൊട്ടുന്നു
ഇത്രനാള്‍ സ്നേത്തിനുള്ക്കുടം കാണാത്ത
കണ്ണുകള്‍ പെയ്തിറങ്ങുന്നു.
മുന്നില്‍ വഴികള്‍ രണ്ടായി പിരിയുന്നു
പിന്നില്‍ വഴികള്‍ ഒന്നായി വിളിക്കുന്നു
7th Jamuary 2004
Friday, March 6, 2009
പിറകില്‍ ആരോ വിളിക്കുന്നു
തിരിഞ്ഞു നോക്കുമ്പോള്‍
പിറകിലാരോ വിളിക്കുന്നു പിന്നെയും .
പേടിതോനുന്നു
നഗര ഭിത്തികള്‍ക്കിടയിലെ
നടവഴിയിലൊറ്റയ്ക്കു ഞാന്‍
ശബ്ദമുനകളില് പാദം തറഞ്ഞിരിക്കുന്നു.
പ്രതിധ്വനികളില്‍ അറ്റുപോകുന്നു
നിശ്വാസ ഞാണുകള്‍ .
ശബ്ദം ദൃശ്യമാകുന്നു!
എന്‍ വലം കണ്ണിനൊത്ത നേര്‍ക്കെന്‍-
ഇടംകണ്ണായതുരുളുന്നു
റെറ്റിനയിലെന് വിപരീത രൂപം.
പേടിതോനുന്നു
പിറകിലാരോ വിളിക്കുന്നു
പിന്നെയും....പിന്നെയും...
January 2002
Thursday, March 5, 2009
യൌവനം
പാപകടല് കര തകര്‍ക്കുന്ന യൌവനം
നിറയ്ക്കും ഇന്നു നിന് കാമക്കുടം
എത്ര നിറയ്ക്കിലും തുളുംബാത്തതെന്കിലും
April-1994
Friday, February 13, 2009
Sohanlal
REMEMBER ME
Feature Film.35mm.Malayalam with English subtittles
produced by GOD'S OWN MOVIZ directed by SOHANNLAL cinematography M.J.RADHAKRISHNAN music M.JAYACHANDRAN lyrics P.BHASKARAN,GIREESH PUTHENCHERRY back ground music PANDIT RAMESH NARAYANAN
Scene – 1
Sethu: My name is Sethumadhavan. Mine was a life that can be told in a few words.Yes, it was.My father was a teacher in a school under the British Government. Just to attend to me and father was the life of mother. Satisfied with my father’s services, the British granted us a bungalow to reside. The first fifteen years of my life was there.When I passed Sixth Form, the old 10th Class the British rule has ended in India. Having lost his job and house, it was suddenly that my father was down with old age ailments.I became the only refuge of my aged parents. Then, running away…. Several places, several jobs…… at last a permanent job as Sepoy at Madras Christian College.Soudamini, who was a teacher there, became my wife. With the first delivery she was gone, forever. Our son Jagan, his wife and the little daughter are now in America. As a support to this old man, this Flat on the twelfth floor and the house-maid are my son’s presents. I know, my life is about to end. Before that, I am setting on a journey. My last journey.
PLZ KEEP IN TOUCH
festival@sohanlal.com
The complete version of this script will be published soon.
Labels: http://www.sohanlal.